SKFMBD

WhatsApp Image 2024-08-17 at 11.41.12 AM

ചരിത്രപശ്ചാത്തലം

1895ൽ സ്കോട്ടിഷ് മേജർ ആയിരുന്ന ജോൺ പെനിക്യൂക്ക് 50 വർഷം കാലാവധി നൽകി സുര്‍ക്കയും ശര്‍ക്കരയും ഉപയോഗിച്ച് നിർമ്മിച്ച മുല്ലപ്പെരിയാർ ഡാം ഇപ്പോൾ 129 വർഷം പിന്നിടുന്നു. തലക്ക് മുകളിൽ നിൽക്കുന്ന ഈ അണക്കെട്ടിൻ്റെ സുരക്ഷയെ സംബന്ധിച്ച് കേരളത്തിലെ ജനങ്ങൾക്ക് ആശങ്കയുണ്ട്. തമിഴ് നാടിന് വെള്ളം നിഷേധിച്ചുകൊണ്ടുള്ള ഒരു ഒത്തുതീർപ്പും പ്രാവർത്തികമല്ല. എന്നാൽ മുല്ലപെരിയാർ ഡാം തകർച്ചയിൽ നിന്നും കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും പ്രധാനമാണ്. വേണ്ടത്ര മുൻകരുതലുകൾ എടുത്താലും ഇനിയും വന്നേക്കാവുന്ന ഒരു ദുരന്തത്തെ അഭിമുഖീകരിക്കാൻ ഈ അണക്കെട്ടിന് കഴിഞ്ഞെന്നു വരില്ല. മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ കാലതാമസം കൂടാതെ വളരെ വേഗത്തിൽ നടപടികൾ സ്വീകരിച്ച് അത് പ്രാവർത്ഥികമാക്കണമെന്ന കേരളത്തിലെ ജനങ്ങളുടെ ആവശ്യത്തിനുവേണ്ടി തുടങ്ങിയ കൂട്ടായ്മയാണ് “സേവ് കേരള ഫ്രം മുല്ലപ്പെരിയാർ ത്രേറ്റ്‌സ്”

1895ൽ മുല്ലപ്പെരിയാർ ഡാമിൻറെ നിർമ്മാണം പൂർത്തിയായ സമയത്ത് അന്നത്തെ ബ്രിട്ടീഷ് ഗവൺമെൻ്റും തിരുവിതാംകൂർ രാജാവും (സത്യത്തില്‍ രാജാവ് വിശാഖം തിരുനാള്‍ രാമവർമ്മ അല്ല ഒപ്പ് വച്ചിരിക്കുന്നത്, ഒപ്പ് വച്ചത് അന്നത്തെ ദിവാനായ വെങ്കയ്യ രാമയ്യ ആണ്, അതും വിശാഖം തിരുനാള്‍ രാജാവ് മരിച്ച് 14 ദിവസം കഴിഞ്ഞാണ് ഒപ്പ് വച്ചിരിക്കുന്നത്) ചേർന്ന് തമിഴ്നാടിന് 999 വർഷത്തെ പാട്ട കരാർ ചെയ്തുകൊടുത്തു. നിര്‍മ്മാണ സമയത്ത് തന്നെ ഡാമിന്‍റെ ഒരു വശം പൊട്ടിയതാണ്. ഒരു മനുഷ്യായുസ്സിന്റെ പത്തിരട്ടി വരുന്ന ഇത്രയും വർഷത്തെ ഒരു കരാർ ഒരു അധികാരികൾക്കും ചെയ്യാൻ അധികാരമില്ല. 1941ൽ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യർക്ക് മുല്ലപ്പെരിയാര്‍ ഡാമിന് മേല്‍ തമിഴ്നാടിന് ഒരു അവകാശവും ഇല്ലെന്ന് വിധി ലഭിച്ചിരുന്നു. 1947ൽ തിരുവിതാംകൂർ രാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ മുല്ലപ്പെരിയാർ ഡാം ഒഴിവാക്കണമെന്ന് വിളംബരം ചെയ്തിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് കഴിഞ്ഞപ്പോള്‍ എല്ലാ നാട്ടുരാജ്യങ്ങളുമായുള്ള കരാരുകള്‍ അവസാനിപ്പിച്ച രീതിയില്‍ നമുക്ക് സ്വാതന്ത്യം ഡിക്ലയര്‍ ചെയ്തിട്ടാണ് ബ്രിട്ടീഷുകാര്‍ പോയത്. സ്വാതന്ത്യം ലഭിച്ച് കഴിഞ്ഞ് കാരാര്‍ പുതുക്കലിന്‍റെ പരാജയ ശ്രമങ്ങള്‍ 1958, 1960, 1969 വര്‍ഷങ്ങളില്‍ നടന്നിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ 29 മെയ് 1970 ല്‍ കരാര്‍ പുതുക്കപ്പെട്ടു.

1953 ല്‍ പണിതീര്‍ത്ത തുംഗഭദ്ര ഡാമിന് പറഞ്ഞത് 70 വര്‍ഷമായിരുന്നു. 71 വര്‍ഷമായപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാമല്ലോ. ഇതൊരു സൂചന തന്നെയാണ്. ലോകം മൊത്തമുള്ള കാലാവസ്ഥയുടെ വ്യതിയാനവും നാം മനസ്സിലാക്കേണ്ടതാണ്. കേരളത്തില്‍ ഇപ്പോള്‍ ധാരാളമായി മഴ ലഭിക്കുന്നു എന്നുള്ളതും ഒരു വിഷയമാണ്. മുകള്‍ വശങ്ങളില്‍ പേരിന് മാത്രം കുറച്ച് സിമിന്‍റും മറ്റും ഉപയോഗിച്ചു മെയിൻ്റനൻസ് നടത്തി എന്നത് ഈ ഡാമിന്‍റെ സേഫ്റ്റിക്ക് ഗുണമാകണമെന്നില്ല. വിദഗ്ദ സമിതികള്‍ പറയുന്നത് ഈ ഡാം സേഫല്ല എന്ന് തന്നെയാണ്. എല്ലാ ഡാമിനും ഒരു ആയുസ്സ് ഉണ്ടെന്നിരിക്കെ മുല്ലപ്പെരിയാര്‍ ഡാമിന് മാത്രം എന്ത് കൊണ്ട് ആയുസ്സില്ല. ഒരു ഡാം ബ്രേക്കിംഗ് അനാലിസിസ് പോലും നടത്തിയിട്ടില്ല. ഇത് ഇന്‍റര്‍നാഷണല്‍ ഏജന്‍സിയാണ് ചെയ്യേണ്ട്, കാരണം നമുക്ക് അത്തരത്തിൽ നല്ല ഒരു ഏജന്‍സിയില്ല. കാലപ്പഴക്കം ചെന്ന ഈ ഡാം സേഫ് ആണോ എന്ന് പഠിച്ച് സമയം കളയേണ്ട ആവശ്യവും ഇല്ല. ഇതിനെല്ലാം പുറമേ ഡാമിനെ തമിഴ് നാട് ഗവൺമെൻ്റിൻ്റെ അധീനതയിൽ വെച്ച് പൊതുജനങ്ങളുടെ ഡാം സന്ദർശനം നിരോധിച്ചതും ജനങ്ങളുടെ സംശയങ്ങളെ ബലപ്പെടുത്തുന്നുണ്ട്.